അൽ-മുഖ്തസർ
وَلَقَدْ ءَاتَيْنَا مُوسَىٰ تِسْعَ ءَايَـٰتٍۭ بَيِّنَـٰتٍ ۖ فَسْـَٔلْ بَنِىٓ إِسْرَٰٓءِيلَ إِذْ جَآءَهُمْ فَقَالَ لَهُۥ فِرْعَوْنُ إِنِّى لَأَظُنُّكَ يَـٰمُوسَىٰ مَسْحُورًا ﴿١٠١﴾
മൂസാക്ക് -അദ്ദേഹത്തിൻ്റെ (സത്യസന്ധത) സാക്ഷ്യപ്പെടുത്തുന്ന ഒമ്പത് വ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം നൽകി. (താഴെയിട്ടാൽ സർപ്പമായി മാറുന്ന) വടി, (കക്ഷത്തിൽ വെച്ച് പുറത്തെടുത്താൽ വെളുത്ത നിറത്തിൽ പ്രകാശിക്കുന്ന) കൈ, വരൾച്ച, വിഭവങ്ങളിലെ കുറവ്, വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവളകൾ, രക്തം എന്നിവയായിരുന്നു അവ. അല്ലാഹുവിൻ്റെ റസൂലേ! യഹൂദരോട് ചോദിക്കുക: മൂസാ അവരുടെ പൂർവ്വികരുടെ അടുക്കൽ ഈ ദൃഷ്ടാന്തങ്ങളുമായി ചെല്ലുകയും, ഫിർഔൻ അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തതിനെക്കുറിച്ച്: മൂസാ! ഇത്തരം വിചിത്രമായ കാര്യങ്ങൾ കൊണ്ടുവരുന്നതിനാൽ, മാരണം ബാധിച്ച ഒരുവനായാണ് നിന്നെ ഞാൻ മനസ്സിലാക്കുന്നത്