×
الإسراءആയത്ത് 11

അൽ-മുഖ്തസർ

وَيَدْعُ ٱلْإِنسَـٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَـٰنُ عَجُولًا ﴿١١﴾

മനുഷ്യൻ സ്വന്തത്തിന് നന്മ ലഭിക്കാൻ പ്രാർത്ഥിക്കുന്നത് പോലെ തന്നെ, ദേഷ്യം പിടിച്ചു കഴിഞ്ഞാൽ അവൻ്റെ വിവരക്കേട് കാരണത്താൽ സ്വന്തത്തിനെതിരെയും മക്കൾക്കും സമ്പാദ്യത്തിനും എതിരെയും പ്രാർത്ഥിക്കുന്നു. തിന്മക്ക് വേണ്ടിയുള്ള അവൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകിയിരുന്നെങ്കിൽ അവൻ ഉടനടി നശിക്കുകയും, അവൻ്റെ സമ്പാദ്യവും സന്താനങ്ങളും നശിക്കുകയും ചെയ്യുമായിരുന്നു. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ ധൃതിയുള്ളവനായാണ്. അതിനാൽ ചിലപ്പോൾ അവന് ഉപദ്രവമുണ്ടാക്കുന്ന കാര്യത്തിന് വേണ്ടിയും അവൻ ധൃതികൂട്ടിയേക്കാം.