×
الإسراءആയത്ത് 13

അൽ-മുഖ്തസർ

وَكُلَّ إِنسَـٰنٍ أَلْزَمْنَـٰهُ طَـٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَـٰمَةِ كِتَـٰبًا يَلْقَىٰهُ مَنشُورًا ﴿١٣﴾

ഓരോ മനുഷ്യനിൽ നിന്നും സംഭവിക്കുന്ന പ്രവർത്തനങ്ങൾ -കഴുത്തിൽ മാല ചേർന്നു കിടക്കുന്നതു പോലെ- അവനോട് ചേർന്നു നിൽക്കുന്നതായി നാം നിശ്ചയിച്ചിരിക്കുന്നു. അതിൻ്റെ പേരിൽ അവൻ വിചാരണ ചെയ്യപ്പെടുന്നത് വരെ അത് അവനിൽ നിന്ന് വേർപ്പെടുകയില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവൻ പ്രവർത്തിച്ച നന്മയും തിന്മയുമെല്ലാം രേഖപ്പെടുത്തിയ ഒരു ഗ്രന്ഥം നാം അവന് വേണ്ടി പുറത്തെടുത്തു നൽകുന്നതാണ്. നിവർത്തി, തുറന്നു വെക്കപ്പെട്ട നിലയിൽ തൻ്റെ മുന്നിൽ അവൻ ആ ഗ്രന്ഥം കണ്ടെത്തുന്നതാണ്.