അൽ-മുഖ്തസർ
وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَـٰهَا تَدْمِيرًا ﴿١٦﴾
നാം ഏതെങ്കിലും ഒരു രാജ്യത്തെ അവരുടെ അതിക്രമം കാരണത്താൽ നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ അനുഗ്രഹങ്ങളുടെ ആധിക്യം അഹങ്കാരമുണ്ടാക്കിയവരോട് നാം കൽപ്പനകൾ നൽകും; അപ്പോൾ അവരത് പാലിക്കുകയില്ല. മറിച്ച്, അല്ലാഹുവിനെ ധിക്കരിക്കുകയും, അവനെ അനുസരിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെ അവരുടെ മേൽ അടിമേൽ പിഴുതെറിയുന്ന ശിക്ഷയുടെ വാക്ക് പുലരുകയും, നാം അവരെ പരിപൂർണ്ണമായി നശിപ്പിക്കുകയും ചെയ്യും.