×
الإسراءആയത്ത് 28

അൽ-മുഖ്തസർ

وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا ﴿٢٨﴾

അല്ലാഹു നിനക്ക് തുറന്നു തരുന്ന ഉപജീവനത്തിൻ്റെ മാർഗം പ്രതീക്ഷിച്ചു കൊണ്ട്, ദാനം നൽകാൻ ഒന്നുമില്ലാത്തതിനാൽ നീ അവർക്ക് നൽകാതിരിക്കുന്നെങ്കിൽ അവരോട് സൗമ്യവും മയവുമുള്ള വാക്ക് പറയുക. ഉദാഹരണത്തിന് അവർക്ക് ഉപജീവനത്തിൽ വിശാലത ലഭിക്കാൻ പ്രാർത്ഥിക്കുകയോ, അല്ലെങ്കിൽ അല്ലാഹു നിനക്ക് ഉപജീവനം നൽകിയാൽ നീ അവർക്ക് അതിൽ നിന്ന് നൽകുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്യുക.