×
الإسراءആയത്ത് 31

അൽ-മുഖ്തസർ

وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا ﴿٣١﴾

ഭാവിയിൽ ചെലവിന് നൽകേണ്ടി വരുമെന്നും, അങ്ങനെ ദാരിദ്ര്യമുണ്ടാകുമെന്നും ഭയന്നുകൊണ്ട് നിങ്ങളുടെ കുട്ടികളെ നിങ്ങൾ കൊല്ലരുത്. നാം അവരുടെ ഉപജീവനം ഏറ്റെടുത്തിരിക്കുന്നു. നിങ്ങളുടെ ഉപജീവനവും നാം ഏറ്റെടുത്തിരിക്കുന്നു. തീർച്ചയായും അവരെ കൊല്ലുക എന്നത് ഭീമമായ അപരാധമാകുന്നു; കാരണം അവർ ഒരു തെറ്റും ചെയ്തിട്ടില്ല. അവരെ കൊല്ലാൻ യാതൊരു കാരണവുമില്ല.