×
الإسراءആയത്ത് 61

അൽ-മുഖ്തസർ

وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ قَالَ ءَأَسْجُدُ لِمَنْ خَلَقْتَ طِينًا ﴿٦١﴾

അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: നിങ്ങൾ ആദമിന് അഭിവാദ്യമായി കൊണ്ട് സുജൂദ് (സാഷ്ടാംഗം) ചെയ്യുക; ആരാധനയുടെ അർഥത്തിലുള്ള സാഷ്ടാംഗമല്ല അത്. അപ്പോൾ അവരെല്ലാം അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റുകയും, അദ്ദേഹത്തിന് സാഷ്ടാംഗം ചെയ്യുകയും ചെയ്തു. എന്നാൽ ഇബ്'ലീസ് അഹങ്കാരത്തോടെ (ആദമിന്) സാഷ്ടാംഗം ചെയ്യാൻ വിസമ്മതിച്ചു. അവൻ പറഞ്ഞു: മണ്ണിൽ നിന്ന് നീ സൃഷ്ടിച്ച ഒരുവന് ഞാൻ സാഷ്ടാംഗം ചെയ്യുകയോ?! ഞാനാകട്ടെ; എന്നെ നീ സൃഷ്ടിച്ചിരിക്കുന്നത് തീയിൽ നിന്നാണ്?! അതിനാൽ ഞാനാണ് അവനെക്കാൾ ശ്രേഷ്ഠതയുള്ളവൻ.