×
الإسراءആയത്ത് 64

അൽ-മുഖ്തസർ

وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا ﴿٦٤﴾

തിന്മയിലേക്ക് ക്ഷണിക്കുന്ന നിൻ്റെ ശബ്ദം കൊണ്ട് അവരിൽ നിന്ന് നിനക്ക് ഇളക്കിവിടാൻ കഴിയുന്നവരെയെല്ലാം ഇളക്കിവിട്ടു കൊള്ളുക. നിന്നെ പിന്തുടരാൻ ക്ഷണിക്കുന്ന നിൻ്റെ കുതിരപ്പടയെയും കാലാൾപ്പടയെയും ആഞ്ഞുതെളിക്കുകയും ചെയ്യുക. മതനിയമങ്ങൾക്ക് വിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ ഭംഗിയാക്കി തോന്നിപ്പിച്ചു കൊണ്ട് അവരുടെ സമ്പത്തിൽ നീ പങ്കുചേരുക. സന്താനങ്ങളെ കളവ് പറഞ്ഞ് മക്കളാണെന്ന് അവകാശപ്പെട്ടും, വ്യഭിചാരത്തിലൂടെ സന്താനങ്ങളെ ഉണ്ടാക്കിയും, കുട്ടികൾക്ക് അല്ലാഹുവല്ലാത്തവരുടെ അടിമയെന്നറിയിക്കുന്ന പേരുകൾ നൽകിയും അവരുടെ സന്താനങ്ങളിലും നീ പങ്കുചേരുക. കള്ളവാഗ്ദാനങ്ങളും നിരർത്ഥകമായ സ്വപ്നങ്ങളും അവർക്ക് നീ അലംകൃതമായി തോന്നിപ്പിക്കുകയും ചെയ്യുക. എന്നാൽ പിശാച് അവരെ വഞ്ചനയിൽ പെടുത്തുന്ന കള്ളവാഗ്ദാനങ്ങളല്ലാതെ നൽകുകയില്ല.