×
الإسراءആയത്ത് 72

അൽ-മുഖ്തസർ

وَمَن كَانَ فِى هَـٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْـَٔاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا ﴿٧٢﴾

ആരെങ്കിലും ഈ ഐഹികജീവിതത്തിൽ സത്യം സ്വീകരിക്കുന്നതിൽ നിന്നും, അതിന് കീഴൊതുങ്ങുന്നതിൽ നിന്നും ഹൃദയാന്ധത പുലർത്തിയെങ്കിൽ അവൻ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അതിനെക്കാൾ കടുത്ത അന്ധതയുള്ളവനായിരിക്കും. അതിനാൽ സ്വർഗത്തിൻ്റെ വഴിയിലേക്ക് അവൻ എത്തിപ്പെടുകയില്ല. സന്മാർഗത്തിൽ നിന്ന് ഏറ്റവും കടുത്ത വഴികേടിലുമായിരിക്കും അവൻ. കാരണം പ്രവർത്തനത്തിന് അനുസരിച്ചായിരിക്കും ഓരോരുത്തർക്കും പ്രതിഫലം നൽകപ്പെടുക.