×
الإسراءആയത്ത് 75

അൽ-മുഖ്തസർ

إِذًا لَّأَذَقْنَـٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا ﴿٧٥﴾

അവർ മുന്നോട്ടു വെക്കുന്ന അഭിപ്രായങ്ങളിൽ നീ അവരിലേക്ക് ചാഞ്ഞുപോയിരുന്നെങ്കിൽ നാം ഇഹലോകത്തും പരലോകത്തും ഇരട്ടിയിരട്ടി ശിക്ഷ നിന്നെ ബാധിപ്പിക്കുമായിരുന്നു. ശേഷം നമുക്കെതിരെ നിന്നെ സഹായിക്കാനോ നിന്നിൽ നിന്ന് ശിക്ഷ തടുത്തു നിർത്താനോ പോന്ന ഒരു സഹായിയെ നിനക്ക്കാണുക സാധ്യമല്ല.