അൽ-മുഖ്തസർ
إِنَّ هَـٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴿٩﴾
തീർച്ചയായും മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ മാർഗങ്ങളിൽ ഏറ്റവും നല്ലതിലേക്ക് വഴികാണിക്കുന്നു; ഇസ്ലാമിൻ്റെ വഴിയാണത്. സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന, അല്ലാഹുവിൽ വിശ്വസിച്ചിട്ടുള്ളവർക്ക് സന്തോഷമേകുന്ന വാർത്തകളും ഈ ഖുർആൻ അവരെ അറിയിക്കുന്നു. അല്ലാഹുവിങ്കൽ അവർക്ക് മഹത്തരമായ പ്രതിഫലമുണ്ട് എന്ന വാർത്തയാകുന്നു അത്.