×
الإسراءആയത്ത് 93

അൽ-മുഖ്തസർ

أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَـٰبًا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا ﴿٩٣﴾

അതല്ലെങ്കിൽ നിനക്ക് സ്വർണ്ണം കൊണ്ടും മറ്റും അലങ്കരിക്കപ്പെട്ട ഒരു വീട് ഉണ്ടാകുന്നത് വരെ. അതുമല്ലെങ്കിൽ നീ ആകാശത്തേക്ക് കയറിപ്പോവുന്നത് വരെ. ആകാശത്തേക്ക് കയറിപ്പോവുകയും, അവിടെ നിന്ന് 'നീ അല്ലാഹുവിൻ്റെ ദൂതനാണെന്ന്' വായിക്കാൻ കഴിയുന്ന ഒരു ഗ്രന്ഥം അല്ലാഹുവിൻ്റെ പക്കൽ നിന്ന് നീ കൊണ്ടുവരികയും ചെയ്യുന്നത് വരെ നീ ഒരു ദൂതനാണെന്ന് ഞങ്ങൾ വിശ്വസിക്കുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: എൻ്റെ രക്ഷിതാവ് എത്ര പരിശുദ്ധൻ! മറ്റെല്ലാ റസൂലുകളെയും പോലെ, ഒരു റസൂലായ മനുഷ്യൻ മാത്രമല്ലെയോ ഞാൻ?! എനിക്ക് ഒന്നും തന്നെ കൊണ്ടുവരാൻ കഴിയില്ല. നിങ്ങൾ പറയുന്നതെല്ലാം ഞാനെങ്ങനെ കൊണ്ടുവരാനാണ്?