×
الإسراءആയത്ത് 97

അൽ-മുഖ്തസർ

وَمَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَآءَ مِن دُونِهِۦ ۖ وَنَحْشُرُهُمْ يَوْمَ ٱلْقِيَـٰمَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَّأْوَىٰهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَـٰهُمْ سَعِيرًا ﴿٩٧﴾

ആർക്കെങ്കിലും അല്ലാഹു സന്മാർഗത്തിലേക്ക് സൗകര്യം നൽകിയാൽ അവനാണ് യഥാർത്ഥത്തിൽ സന്മാർഗം ലഭിച്ചവൻ. ആരെയെങ്കിലും അവൻ സന്മാർഗത്തിലാക്കാതെ കൈവെടിയുകയും വഴിതെറ്റിക്കുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരെ സത്യത്തിലേക്ക് വഴിനയിക്കുകയും, അവരിൽ നിന്ന് ഉപദ്രവം തടുത്തു വെക്കുകയും, അവർക്ക് ഉപകാരം നേടിക്കൊടുക്കുകയും ചെയ്യുന്ന ഒരു രക്ഷാധികാരിയെയും താങ്കൾക്ക് കാണാൻ കഴിയില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മുഖങ്ങളിൽ വലിച്ചിഴക്കപ്പെടുന്ന നിലയിൽ നാം അവരെ ഒരുമിച്ചു കൂട്ടുന്നതാണ്. അന്ന് കാണാനോ സംസാരിക്കാനോ കേൾക്കാനോ അവർക്ക് സാധിക്കുകയില്ല. അവർ എത്തിച്ചേരുന്ന അവരുടെ ഭവനം നരകമാകുന്നു. അതിൻ്റെ ജ്വലനം താഴുമ്പോഴെല്ലാം നാം അത് ആളിക്കത്തിച്ചു കൊണ്ടിരിക്കും.