×
البقرةആയത്ത് 108

അൽ-മുഖ്തസർ

أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَـٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴿١٠٨﴾

ഓ മുഅ്മിനുകളേ, 'ഞങ്ങൾക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണിച്ചു തരണ'മെന്ന് (നിസാഅ്: 153) മുമ്പ് മൂസാനബിയുടെ ജനത അവരുടെ നബിയോട് ചോദിച്ചത് പോലുള്ള എതിർപ്പിന്റെയും അതിരുവിടലിന്റെയും ചോദ്യങ്ങൾ നിങ്ങളുടെ റസൂലിനോട് ചോദിക്കുക എന്നത് നിങ്ങൾക്ക് പാടുള്ളതല്ല. ഈമാനിന് പകരം കുഫ്റിനെ സ്വീകരിക്കുന്നവരാരോ അവർ നേർമാർഗത്തിൽ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു. നേരായ മാർഗമെന്നാൽ അത് അതിരുകവിച്ചലില്ലാത്ത മധ്യമ മാർഗമാകുന്നു.