×
البقرةആയത്ത് 119

അൽ-മുഖ്തസർ

إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْـَٔلُ عَنْ أَصْحَـٰبِ ٱلْجَحِيمِ ﴿١١٩﴾

നബിയേ, തീർച്ചയായും താങ്കളെ നാം സംശയമില്ലാത്ത സത്യ മതവുമായി അയച്ചിരിക്കുന്നു. മുഅ്മിനുകൾക്ക് സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കാനും, കാഫിറുകൾക്ക് നരകം കൊണ്ട് താക്കീത് നൽകുവാനും. വ്യക്തമായ പ്രബോധനമല്ലാതെ താങ്കൾക്ക് ബാധ്യതയില്ല. താങ്കളിൽ വിശ്വസിക്കാത്ത നരകാവകാശികളെപ്പറ്റി ഒരിക്കലും അല്ലാഹു താങ്കളോട് ചോദിക്കുന്നതല്ല.