×
البقرةആയത്ത് 138

അൽ-മുഖ്തസർ

صِبْغَةَ ٱللَّهِ ۖ وَمَنْ أَحْسَنُ مِنَ ٱللَّهِ صِبْغَةً ۖ وَنَحْنُ لَهُۥ عَـٰبِدُونَ ﴿١٣٨﴾

അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു നൽകിയ ശുദ്ധപ്രകൃതിയാകുന്ന അവന്റെ ദീനിൽ നിങ്ങൾ ഉറച്ചുനിൽക്കുക.അകത്തും പുറത്തും അല്ലാഹുവിൻറെ മതത്തെ നിങ്ങൾ മുറുകെ പിടിക്കുക.അല്ലാഹുവിൻറെ മതത്തേക്കാൾ നല്ല മറ്റൊരു മതവുമില്ല. അതാകുന്നു ശുദ്ധപ്രകൃതിയോട് യോജിക്കുന്ന മതം. നന്മകൾ കൊണ്ടുവരികയും തിന്മകൾ തടയുകയും ചെയ്യുന്ന ദീൻ. അതിനാൽ, ഞങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു, അവനിൽ മറ്റാരെയും പങ്ക്ചേർക്കുകയില്ല എന്ന് നിങ്ങൾ പറയുകയും ചെയ്യുക.