×
البقرةആയത്ത് 14

അൽ-മുഖ്തസർ

وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَـٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ ﴿١٤﴾

മുഅ്മിനുകളെ അവർ കണ്ട് മുട്ടിയാൽ "നിങ്ങൾ വിശ്വസിക്കുന്ന കാര്യത്തിൽ ഞങ്ങളും വിശ്വസിക്കുന്നു" എന്നവർ പറയും. മുഅ്മിനുകളെക്കുറിച്ചുള്ള ഭയം കാരണമാണ് അവരങ്ങനെ പറയുന്നത്. മുഅ്മിനുകളുടെ അരികിൽ നിന്ന് പിരിഞ്ഞുപോകുകയും അവരുടെ നേതാക്കന്മാരോടൊപ്പം തനിച്ചാവുകയും ചെയ്യുമ്പോൾ, അവരുടെ അനുയായികൾ തന്നെയാണ് തങ്ങളെന്ന കാര്യം ഉറപ്പിച്ചുകൊണ്ട് അവർ പറയും: ഞങ്ങൾ നിങ്ങളോടൊപ്പം നിങ്ങളുടെ മാർഗത്തിൽ തന്നെയാണ്. പുറമേക്ക് മുഅ്മിനുകളോട് ഞങ്ങൾ യോജിപ്പ് പ്രകടിപ്പിക്കുന്നത് അവരെ പരിഹസിക്കാനും കളിയാക്കാനുമാണ്.