അൽ-മുഖ്തസർ
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ ﴿١٦٥﴾
ഇങ്ങനെയുള്ള വ്യക്തമായ തെളിവുകളുണ്ടായിട്ടും അല്ലാഹുവിന് പുറമെയുള്ളവരെ ആരാധ്യന്മാരാക്കുകയും അല്ലാഹുവിന് സമന്മാരാക്കുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ ഇവർക്ക് അവരുടെ ആരാധ്യന്മാരോടുള്ളതിനേക്കാൾ അതിശക്തമായ സ്നേഹം മുഅ്മിനുകൾക്ക് അല്ലാഹുവോടുണ്ട്. കാരണമവർ അല്ലാഹുവിനോടൊപ്പം മറ്റാരെയും പങ്കുചേർക്കുന്നില്ല. സന്തോഷത്തിലും സന്താപത്തിലും അവർ അവനെ സ്നേഹിക്കുന്നു. എന്നാൽ അവർ സന്തോഷങ്ങളിൽ മാത്രമാണ് അവരുടെ ആരാധ്യരെ ഇഷ്ടപ്പെടുന്നത്. പ്രയാസങ്ങളിൽ അവർ അല്ലാഹുവിനെയല്ലാതെ വിളിച്ചുപ്രാർത്ഥിക്കുന്നില്ല. ശിർക്ക് ചെയ്യുകയും പാപങ്ങൾ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് അക്രമകളായവർ പരലോകശിക്ഷ കണ്മുമ്പിൽ കാണുന്ന സമയത്തുള്ള അവരുടെ അവസ്ഥ കണ്ടിരുന്നുവെങ്കിൽ അവർ അറിഞ്ഞേനെ. ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അവനെ ധിക്കരിക്കുന്നവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും. അതവർ കണ്ടിരുന്നെങ്കിൽ അവർ അവനോടൊപ്പം മറ്റാരെയും പങ്കുചേർക്കുകയില്ലായിരുന്നു.