×
البقرةആയത്ത് 172

അൽ-മുഖ്തസർ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿١٧٢﴾

അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്ക് നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായതും അനുവദനീയമായതും ഭക്ഷിച്ചു കൊള്ളുക. അനുഗ്രഹങ്ങൾ നൽകിയതിന് അല്ലാഹുവോട് നിങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നന്ദികാണിക്കുകയും ചെയ്യുക ; അവനെ അനുസരിച്ച് പ്രവർത്തിക്കലും അവനെ ധിക്കരിക്കുന്ന പാപങ്ങൾ വെടിയലും അവനുള്ള നന്ദിയിൽ പെട്ടതാണ്. നിങ്ങൾ യഥാർത്ഥത്തിൽ അവനെ മാത്രം ആരാധിക്കുകയും അവനിൽ മറ്റാരെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവരാണെങ്കിൽ.