×
البقرةആയത്ത് 184

അൽ-മുഖ്തസർ

أَيَّامًا مَّعْدُودَٰتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾

നിങ്ങൾക്ക് മേൽ നിർബന്ധമാക്കപ്പെട്ട നോമ്പുകൾ വർഷത്തിൽ എണ്ണപ്പെട്ട കുറച്ചു ദിവസങ്ങൾ മാത്രമാണ്. നിങ്ങളിലാരെങ്കിലും നോമ്പ് നോൽക്കാൻ പ്രയാസകരമാവുന്ന തരത്തിൽ രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ അവന് നോമ്പ് ഒഴിവാക്കുകയും മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം നോറ്റുവീട്ടുകയും ചെയ്യാവുന്നതാണ്. നോമ്പ് നോൽക്കാൻ സാധിക്കുന്നവർ നോമ്പ് ഒഴിവാക്കിയാൽ ഓരോ ദിവസത്തിനും ഓരോ പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. ആരെങ്കിലും ഒന്നിൽ കൂടുതൽ ദരിദ്രർക്ക് ഭക്ഷണം നൽകുകയോ, നോമ്പ് നോൽക്കുന്നതിനൊപ്പം ദരിദ്രന് ഭക്ഷണം നൽകുകയോ ചെയ്താൽ അതവന് ഉത്തമം തന്നെ. എന്നാൽ നോമ്പ് ഒഴിവാക്കുകയും, ദരിദ്രർക്ക് ഭക്ഷണം നൽകുകയും ചെയ്യുക എന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് നോമ്പ് നോൽക്കുക എന്നതാണ്; നോമ്പിലുള്ള ശ്രേഷ്ഠത നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ (അക്കാര്യം നിങ്ങൾക്ക് ബോധ്യപ്പെടുമായിരുന്നു). ഈ നിയമം -ഇഷ്ടമുള്ളവർ നോമ്പ് നോൽക്കുകയും ഇഷ്ടമുള്ളവർ നോമ്പ് ഒഴിവാക്കി പ്രായശ്ചിത്തം നൽകുകയും ചെയ്താൽ മതി എന്ന നിയമം- നോമ്പ് നിർബന്ധമാക്കപ്പെട്ട ആദ്യസന്ദർഭത്തിലെ രീതിയായിരുന്നു. പിന്നീട് പ്രായപൂർത്തി എത്തിയ, കഴിവുള്ള എല്ലാവരും നോമ്പ് നോൽക്കുക എന്നത് അല്ലാഹു നിർബന്ധമാക്കി.