×
البقرةആയത്ത് 186

അൽ-മുഖ്തസർ

وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ ﴿١٨٦﴾

നബിയേ, എൻറെ അടിമകൾ നിന്നോട് എൻറെ സാമീപ്യത്തെപ്പറ്റിയും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതിനെപ്പറ്റിയും ചോദിച്ചാൽ ഞാൻ അവർക്ക് ഏറ്റവും അടുത്തുള്ളവനും, അവരുടെ അവസ്ഥ അറിയുന്നവനും, പ്രാർത്ഥന കേൾക്കുന്നവനുമാകുന്നു. അതിനാൽ അവർക്ക് ഒരു ഇടയാളന്റെയും ആവശ്യമില്ല. അവർ ശബ്ദമുയർത്തേണ്ടതുമില്ല. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് അവർ എനിക്കു കീഴൊതുങ്ങുകയും എൻറെ കൽപ്പനകൾ സ്വീകരിക്കുകയും അവരുടെ ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്യട്ടെ. അതാണ് എനിക്കുത്തരം നൽകാനുള്ള ഏറ്റവും ഉപകാരപ്രദമായ മാർഗം. മതപരവും ഭൗതികവുമായ കാര്യങ്ങളിൽ അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്.