അൽ-മുഖ്തസർ
فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴿١٩٢﴾
ഇനി അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതും അവരുടെ കുഫ്റും അവസാനിപ്പിക്കുകയാണെങ്കിൽ നിങ്ങളും അവരോടുള്ള യുദ്ധം അവസാനിപ്പിക്കുക. തീർച്ചയായും പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനാണ് അല്ലാഹു. മുൻ പാപങ്ങൾക്ക് അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവരോട് കരുണയുള്ളവനുമാണ് അല്ലാഹു. ധൃതിപ്പെട്ട് അവൻ അവരെ ശിക്ഷിക്കുകയില്ല.