×
البقرةആയത്ത് 198

അൽ-മുഖ്തസർ

لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ ۚ فَإِذَآ أَفَضْتُم مِّنْ عَرَفَـٰتٍ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ ﴿١٩٨﴾

ഹജ്ജിനിടയിൽ കച്ചവടം മുഖേനയോ മറ്റുമാർഗ്ഗങ്ങളിലൂടെയോ അനുവദനീയമായ ഉപജീവനം തേടുന്നതിന് നിങ്ങൾക്ക് കുറ്റമില്ല. ദുൽഹിജ്ജ ഒൻപതിന് അറഫയിൽ നിന്നതിന് ശേഷം പത്തിൻറെ രാവിൽ മുസ്ദലിഫയിലേക്ക് നിങ്ങൾ പുറപ്പെട്ടാൽ മുസ്ദലിഫയിലെ മശ്അറുൽ ഹറാമിനടുത്ത് വെച്ച് പ്രാർത്ഥന, തസ്ബീഹ്, തഹ്ലീൽ എന്നിവയിലൂടെ നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുക. അവൻറെ മതത്തിന്റെ ചിഹ്നങ്ങൾ പഠിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് സന്മാർഗം നൽകിയതിനും, അവൻറെ ഭവനത്തിൽ ഹജ്ജ് ചെയ്യാൻ അവസരം നൽകിയതിനും നിങ്ങൾ അല്ലാഹുവിനെ ഓർക്കുക. അതിന് മുമ്പ് അവൻറെ മതനിയമങ്ങളെക്കുറിച്ച് നിങ്ങൾ അശ്രദ്ധരായിരുന്നു.