×
البقرةആയത്ത് 206

അൽ-മുഖ്തസർ

وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ ﴿٢٠٦﴾

അല്ലാഹുവിൻറെ നിയമങ്ങളെ മാനിച്ചും വിരോധങ്ങളെ വെടിഞ്ഞും അല്ലാഹുവെ സൂക്ഷിക്കുക എന്ന് കുഴപ്പമുണ്ടാക്കുന്നവനോട് ആരെങ്കിലും ഗുണകാംക്ഷയോടെ പറഞ്ഞാൽ ദുരഭിമാനവും അഹങ്കാരവും സത്യത്തിലേക്ക് മടങ്ങുന്നതിൽ നിന്ന് അവരെ തടയുകയും, പാപത്തിൽ പിടിച്ച് നിർത്തുകയും ചെയ്യുന്നു. അവർക്ക് മതിയാകുന്ന പ്രതിഫലം നരകപ്രവേശനമത്രെ. അത് അവിടെ കഴിയേണ്ടിവരുന്നവർക്ക് എത്ര മോശമായ സങ്കേതം!