അൽ-മുഖ്തസർ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴿٢٠٨﴾
അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്യുന്ന വിശ്വാസികളെ, നിങ്ങൾ ഇസ്ലാമിൽ പൂർണമായി പ്രവേശിക്കുവിൻ. കിതാബിൽ ചിലത് വിശ്വസിക്കുകയും മറ്റു ചിലത് അവിശ്വസിക്കുകയും ചെയ്യുന്ന വേദക്കാരെ പോലെ അതിൽ നിന്ന് ഒന്നും നിങ്ങൾ ഒഴിവാക്കരുത്. പിശാചിൻറെ മാർഗ്ഗങ്ങളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളോടുള്ള ശത്രുത പരസ്യമാക്കിയ പ്രത്യക്ഷ ശത്രുവാകുന്നു.