×
البقرةആയത്ത് 210

അൽ-മുഖ്തസർ

هَلْ يَنظُرُونَ إِلَّآ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍ مِّنَ ٱلْغَمَامِ وَٱلْمَلَـٰٓئِكَةُ وَقُضِىَ ٱلْأَمْرُ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴿٢١٠﴾

സത്യമാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞ് പിശാചിൻറെ വഴികളെ പിന്തുടരുന്നവർ അവർക്കിടയിൽ വിധികല്പിക്കാൻ മേഘമേലാപ്പിൽ അല്ലാഹു അവന്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ വരുന്നതിനെയും, എല്ലാ ഭാഗങ്ങളിലൂടെയും വലയം ചെയ്ത് മലക്കുകൾ വരുന്നതിനെയുമല്ലാതെ കാത്തിരിക്കുന്നില്ല. അപ്പോൾ അവരിൽ അവൻറെ വിധി നടപ്പാക്കപ്പെടുകയും അവരുടെ കാര്യം അല്ലാഹു തീർപ്പാകുകയും ചെയ്യും. സൃഷ്ടികളുടെ മുഴുവൻ കാര്യങ്ങളും സംഗതികളും അല്ലാഹുവിലേക്ക് മാത്രമാണ് മടക്കപ്പെടുന്നത്.