×
البقرةആയത്ത് 221

അൽ-മുഖ്തസർ

وَلَا تَنكِحُوا۟ ٱلْمُشْرِكَـٰتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ ۗ أُو۟لَـٰٓئِكَ يَدْعُونَ إِلَى ٱلنَّارِ ۖ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ ۖ وَيُبَيِّنُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴿٢٢١﴾

മുഅ്മിനുകളേ, മുശ്രിക്കുകളായ (ബഹുദൈവവിശ്വാസികൾ) സ്ത്രീകൾ അല്ലാഹുവിൽ വിശ്വസിക്കുകയും ഇസ്ലാമിൽ പ്രവേശിക്കുകയും ചെയ്യുന്നത് വരെ നിങ്ങളവരെ വിവാഹം കഴിക്കരുത്. അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരു അടിമസ്ത്രീയാണ് ബിംബങ്ങളെ ആരാധിക്കുന്ന സ്വതന്ത്രയായ സ്ത്രീയേക്കാൾ നല്ലത്. അവളുടെ സൗന്ദര്യവും സമ്പത്തും നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. മുശ്രിക്കുകളായ പുരുഷന്മാർക്ക് മുസ്ലിം സ്ത്രീകളെ നിങ്ങൾ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു അടിമയാണ് മുശ്രിക്കായ സ്വതന്ത്രനെക്കാൾ നല്ലത്. അവൻ നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ശിർക്കിന്റെ ആളുകളായ ആ പുരുഷന്മാരും സ്ത്രീകളും അവരുടെ വാക്കുകൊണ്ടും പ്രവർത്തനം കൊണ്ടും നരകത്തിലകപ്പെടുന്നതിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവൻറെ ഹിതമനുസരിച്ചുകൊണ്ടും അവന്റെ ഔദാര്യത്താലും സ്വർഗത്തിലേക്കും, പാപമോചനത്തിലേക്കും എത്തുന്ന സൽക്കർമ്മങ്ങളിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹു തൻറെ ആയത്തുകൾ മനുഷ്യർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. അവ ചൂണ്ടികാട്ടുന്ന കാര്യങ്ങൾ അവർ ശ്രദ്ധിച്ച് മനസ്സിലാക്കുവാനും അതനുസരിച്ചു പ്രവർത്തിക്കാനും വേണ്ടി.