അൽ-മുഖ്തസർ
حَـٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِينَ ﴿٢٣٨﴾
നമസ്കാരം അല്ലാഹു കൽപ്പിച്ച പോലെ പൂർണമായി നിർവ്വഹിക്കുന്നതിൽ നിങ്ങൾ നിഷ്ഠപുലർത്തുക. നമസ്കാരങ്ങൾക്ക് നടുവിലുള്ള അസ്ർ നമസ്കാരവും നിങ്ങൾ സൂക്ഷ്മതയോടെ നിർവ്വഹിക്കുക.അല്ലാഹുവിൻറെ മുമ്പിൽ ഭക്തിയോടെയും അനുസരണയോടെയും നിന്ന് നമസ്കരിക്കുകയും ചെയ്യുക.