അൽ-മുഖ്തസർ
كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ ﴿٢٤٢﴾
മുഅ്മിനുകളേ, മുൻ വിവരിക്കപ്പെട്ടത് പോലെ, അല്ലാഹുവിൻറെ വിധികളും നിയമപരിധികളും അടങ്ങിയ അവന്റെ ആയത്തുകൾ നിങ്ങൾക്കവൻ വിവരിച്ചുതരുന്നു. നിങ്ങൾ ഗ്രഹിക്കേണ്ടതിനും അതനുസരിച്ചു പ്രവർത്തിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അതുനിമിത്തം ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മ കരസ്ഥമാക്കാൻ കഴിയും.