×
البقرةആയത്ത് 251

അൽ-മുഖ്തസർ

فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ ٱلْأَرْضُ وَلَـٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَـٰلَمِينَ ﴿٢٥١﴾

അങ്ങനെ അല്ലാഹുവിൻറെ അനുമതി പ്രകാരം ശത്രുക്കളെ അവർ പരാജയപ്പെടുത്തി. ദാവൂദ് അവരുടെ നേതാവായ ജാലൂതിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു രാജാധികാരവും നുബുവ്വത്തും (പ്രവാചകത്വം) നൽകുകയും, അവനുദ്ദേശിക്കുന്ന വിവിധ ജ്ഞാനങ്ങൾ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ ഇഹലോകവും പരലോകവും നന്നായിത്തീരുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഒരുമിച്ചു നൽകപ്പെട്ടു. മനുഷ്യരിൽ ചിലരുടെ കുഴപ്പങ്ങളെ മറ്റു ചിലർ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കിൽ ഭൂലോകം നാശകാരികളുടെ ആധിപത്യം കാരണം കുഴപ്പത്തിലാകുമായിരുന്നു. പക്ഷെ അല്ലാഹു മുഴുവൻ സൃഷ്ടികളോടും വളരെ ഉദാരനത്രെ.