×
البقرةആയത്ത് 261

അൽ-മുഖ്തസർ

مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍ مِّا۟ئَةُ حَبَّةٍ ۗ وَٱللَّهُ يُضَـٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴿٢٦١﴾

അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്ന വിശ്വാസികൾക്കുള്ള പ്രതിഫലത്തിൻറെ ഉപമ ഒരു ഫലഭൂയിഷ്ടമായ ഭൂമിയിൽ കർഷകൻ കൃഷിചെയ്യുന്ന ഒരു ധാന്യമണിയുടെ ഉപമയാകുന്നു. അത് ഏഴ് കതിരുകൾ ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് പ്രതിഫലം ഇരട്ടിയാക്കുകയും കണക്കില്ലാതെ പ്രതിഫലം നൽകുകയും ചെയ്യുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുകയും, അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നവനാണ്. ആർക്കാണ് പതിന്മടങ്ങുകളായി പ്രതിഫലം നല്കേണ്ടത് എന്നത് നന്നായി അറിയുന്നവനുമാണ് അവൻ.