അൽ-മുഖ്തസർ
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴿٢٧﴾
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, മുൻപ് കഴിഞ്ഞുപോയ പ്രവാചകന്മാരാൽ സുവിശേഷമറിയിക്കപ്പെട്ട അവൻറെ പ്രവാചകനെ പിൻപറ്റണമെന്നുമുള്ള അല്ലാഹുവിൻ്റെ കരാറിനെ ലംഘിക്കുന്നവരാകുന്നു അവർ. അല്ലാഹു കൂട്ടിച്ചേർക്കാൻ കൽപ്പിച്ച കുടുംബ ബന്ധം പോലുള്ളവ മുറിച്ച് കളയുകയും, പാപങ്ങളാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവരുമാകുന്നു അവർ. അതിനാൽ ഇഹലോകത്തും പരലോകത്തും അവരുടെ വിഹിതം തുലഞ്ഞുപോയിരിക്കുന്നു.