×
البقرةആയത്ത് 272

അൽ-മുഖ്തസർ

لَّيْسَ عَلَيْكَ هُدَىٰهُمْ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ٱبْتِغَآءَ وَجْهِ ٱللَّهِ ۚ وَمَا تُنفِقُوا۟ مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ ﴿٢٧٢﴾

നബിയേ, അവരെ സത്യം സ്വീകരിപ്പിക്കാനും അതിലേക്ക് കീഴൊതുക്കാനും അതിന് അവരെ നിർബന്ധിക്കാനും നീ ബാധ്യസ്ഥനല്ല. സത്യത്തിലേക്ക് വഴി കാണിച്ചു കൊടുക്കുകയും, അതവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്നതാണ് നിൻ്റെ മേൽ ബാധ്യതയായിട്ടുള്ളത്. സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യവും, അതിലേക്കുള്ള സന്മാർഗവും അല്ലാഹുവിൻ്റെ കയ്യിലാകുന്നു. അവനുദ്ദേശിക്കുന്നവരെ അവൻ ഹിദായത്തിലാക്കുന്നു. നിങ്ങൾ എന്തൊരു നന്മ ചെലവഴിച്ചാലും അതിൻ്റെ പ്രയോജനം നിങ്ങൾക്ക് തന്നെയാണ്; കാരണം അല്ലാഹു അവയുടെ യാതൊരു ആവശ്യവുമില്ലാത്ത, സമ്പൂർണ്ണ ധന്യതയുള്ളവനാണ്. അതിനാൽ നിങ്ങളുടെ ദാനധർമ്മങ്ങൾ അല്ലാഹുവിൻ്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുള്ളതാകട്ടെ. അല്ലാഹുവിൽ യഥാർത്ഥ വിശ്വാസമുള്ളവർ അവൻ്റെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ടല്ലാതെ ചിലവഴിക്കുകയില്ല. കുറച്ചോ ധാരാളമോ ആകട്ടെ, നിങ്ങൾ എന്തൊരു നല്ലത് ദാനം നൽകിയാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നല്കപ്പെടുന്നതാണ്. അല്ലാഹു ആരോടും അനീതി കാണിക്കുകയില്ല.