×
البقرةആയത്ത് 31

അൽ-മുഖ്തസർ

وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَـٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَـٰٓؤُلَآءِ إِن كُنتُمْ صَـٰدِقِينَ ﴿٣١﴾

ആദമി(عليه السلام)ൻറെ മഹത്വം വ്യക്തമാകുന്നതിന് വേണ്ടി അല്ലാഹു അദ്ദേഹത്തിന് ജീവനുള്ളതും അല്ലാത്തതുമായ സകല വസ്തുക്കളുടെയും നാമങ്ങളും ഉദ്ദേശവും പഠിപ്പിച്ചു. പിന്നീട് ആ വസ്തുക്കളെ മലക്കുകൾക്ക് പ്രദർശിപ്പിച്ചു. അവരോടവൻ പറഞ്ഞു: ഇവയുടെ പേരുകൾ നിങ്ങൾ എനിക്ക് പറഞ്ഞു തരിക! ഞങ്ങളാണ് ഈ സൃഷ്ടിയേക്കാൾ മാന്യരും ശ്രേഷ്ഠരുമെന്ന് നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ.