×
البقرةആയത്ത് 37

അൽ-മുഖ്തസർ

فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَـٰتٍ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴿٣٧﴾

അല്ലാഹു ആദമിന് നൽകിയ വചനങ്ങൾ അദ്ദേഹം സ്വീകരിച്ചു. അത് മുഖേന പ്രാർത്ഥിക്കാൻ അല്ലാഹു ആദമിന് ബോധനം നൽകി. قَالاَ رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ സൂറത്തുൽ അഅ്റാഫിലെ ഇരുപത്തി മൂന്നാം ആയത്തായ ഇതിൽ പരാമർശിക്കപ്പെട്ട വചനങ്ങളാണവ. അർത്ഥം: "അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചുപോയിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തു തരികയും, ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്തില്ലെങ്കിൽ, നിശ്ചയമായും ഞങ്ങൾ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായിത്തീരുകതന്നെ ചെയ്യും." അങ്ങനെ അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തു. അല്ലാഹു ധാരാളമായി അടിമകളുടെ തൗബ സ്വീകരിക്കുന്നവനും അവരോട് ഏറെ റഹ്മത്ത് ചെയ്യുന്നവനുമാകുന്നു.