അൽ-മുഖ്തസർ
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ ﴿٤٠﴾
അല്ലാഹുവിന്റെ നബിയായ യഅ്ഖൂബിന്റെ സന്തതികളേ, അല്ലാഹു നിങ്ങൾക്ക് തുടർച്ചയായി നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുകയും അതിന് നന്ദി കാണിക്കുകയും ചെയ്യുക. എന്നിലും (അല്ലാഹുവിലും) എൻറെ പ്രവാചകന്മാരിലും വിശ്വസിക്കാമെന്നും, എൻറെ മത നിയമങ്ങളനുസരിച്ച് പ്രവർത്തിക്കാമെന്നും നിങ്ങൾ എന്നോട് (അല്ലാഹുവിനോട്) ചെയ്ത കരാർ പാലിക്കുക. നിങ്ങൾ ആ കരാറുകൾ നിറവേറ്റിയാൽ ഞാൻ നിങ്ങളോട് ചെയ്ത കരാറും നിറവേറ്റുന്നതാണ്. അഥവാ, ഇഹലോകത്ത് നല്ല ജീവിതവും, പരലോകത്തെ നല്ല പ്രതിഫലവും ഞാൻ നിങ്ങൾക്ക് നൽകും. എന്നെ മാത്രം നിങ്ങൾ ഭയപ്പെടുകയും എന്നോടുള്ള കരാറുകൾ ലംഘിക്കാതിരിക്കുകയും ചെയ്യുക.