അൽ-മുഖ്തസർ
وَإِذْ نَجَّيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ يُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ ﴿٤٩﴾
ഇസ്രായീൽ സന്തതികളേ, ഫിർഔനിൻറെ അനുയായികളിൽ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയത് നിങ്ങൾ ഓർക്കുവിൻ! അവർ നിങ്ങളെ പല വിധ ശിക്ഷമുറകളുപയോഗിച്ച് പീഡിപ്പിച്ചു. നിങ്ങൾക്ക് തലമുറ നിലനിൽക്കാതിരിക്കാൻ നിങ്ങളുടെ ആൺകുട്ടികളെ അവർ അറുത്തു കളഞ്ഞിരുന്നു. അവർക്ക് സേവനം ചെയ്യാൻ പെൺകുട്ടികളെ ജീവിക്കാനനുവദിച്ചു. അങ്ങനെ അവർ നിങ്ങളെ അങ്ങേയറ്റം അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തു. ഫിർഔനിൻറെയും അവൻറെ അനുയായികളുടെയും പീഡനത്തിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയതിൽ നിങ്ങളുടെ റബ്ബിന്റെ മഹത്തായ പരീക്ഷണമുണ്ട്. നിങ്ങൾ നന്ദി കാണിക്കുന്നവരാകാൻ വേണ്ടി.