×
البقرةആയത്ത് 51

അൽ-മുഖ്തസർ

وَإِذْ وَٰعَدْنَا مُوسَىٰٓ أَرْبَعِينَ لَيْلَةً ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ ﴿٥١﴾

സന്മാർഗ്ഗവും പ്രകാശവുമായ തൗറാത്ത് അവതരണം പൂർത്തിയാക്കാൻ മൂസാ നബി (അ) ക്ക് നാം നാൽപ്പത് ദിവസം നിശ്ചയിച്ചു. നാം ചെയ്തുതന്ന അനുഗ്രഹങ്ങളിൽ അതും നിങ്ങളോർത്ത് നോക്കുക . പക്ഷെ നിങ്ങൾ ഈ കാലയളവിൽ കാളക്കുട്ടിയെ ആരാധിക്കുകയാണ് ചെയ്തത്. ഈ പ്രവർത്തനം ചെയ്യുക വഴി കടുത്ത അക്രമമാണ് നിങ്ങൾ ചെയ്തത്.