അൽ-മുഖ്തസർ
وَإِذْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَٱلْفُرْقَانَ لَعَلَّكُمْ تَهْتَدُونَ ﴿٥٣﴾
മൂസാ നബിക്ക് തൗറാത്ത് നൽകിയെന്ന നമ്മുടെ അനുഗ്രഹവും നിങ്ങളോർത്ത് നോക്കുക. തൗറാത്ത്, സത്യവും അസത്യവും വേർതിരിക്കുന്ന, സന്മാർഗ്ഗവും ദുർമാർഗ്ഗവും തമ്മിൽ വേർപെടുത്തുന്ന കിതാബായിരുന്നു. അത് മുഖേന നിങ്ങൾ സന്മാർഗം പ്രാപിക്കാൻ വേണ്ടിയത്രെ അത്.