അൽ-മുഖ്തസർ
وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴿٦٣﴾
അല്ലാഹുവിലും അവൻറെ റസൂലുകളിലും വിശ്വസിക്കാമെന്ന ശക്തമായ കരാർ നിങ്ങളിൽ നിന്ന് നാം സ്വീകരിച്ച സന്ദർഭം ഓർക്കുക. നിങ്ങളെ ഭയപ്പെടുത്താനും, കരാറനുസരിച്ച് പ്രവർത്തിക്കാതിരിക്കരുതെന്ന താക്കീതായിക്കൊണ്ടും നിങ്ങൾക്കു മുകളിൽ നാം പർവ്വതത്തെ ഉയർത്തി. തൗറാത്തിൽ നാം അവതരിപ്പിച്ചത് ഉത്സാഹത്തോടെയും താൽപര്യത്തോടെയും നിങ്ങൾ സ്വീകരിക്കണമെന്ന് കൽപ്പിച്ചു കൊണ്ടായിരുന്നു പർവതത്തെ നിങ്ങൾക്കുമേൽ നാം ഉയർത്തിയത്. നിസാരവത്കരിക്കുകയോ അലസത കാണിക്കുകയോ ചെയ്യാതെ അത് നിങ്ങൾ ചെയ്യണമെന്ന് നാം കൽപിച്ചു. തൗറാത്തിലുള്ളത് നിങ്ങൾ സൂക്ഷിക്കുകയും മനഃപാഠമാക്കുകയും അതിനെക്കുറിച്ചു നന്നായി ചിന്തിക്കുകയും ചെയ്യുക. അപ്രകാരം പ്രവർത്തിച്ചാൽ അല്ലാഹുവിൻറെ ശിക്ഷയെ നിങ്ങൾക്ക് സൂക്ഷിക്കാൻ സാധിച്ചേക്കാം.