×
البقرةആയത്ത് 65

അൽ-മുഖ്തസർ

وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَـٰسِـِٔينَ ﴿٦٥﴾

നിങ്ങളുടെ പൂർവ്വികരുടെ വിവരം ഒരു സംശയവുമില്ലാത്ത നിലക്ക് നിങ്ങൾ അറിഞ്ഞിട്ടുണ്ട്.വേട്ട നിരോധിക്കപ്പെട്ട ശനിയാഴ്ച ദിവസം വേട്ടയാടിക്കൊണ്ട് അവർ അതിക്രമം പ്രവർത്തിച്ചു. അതിനവർ ഒരു കുതന്ത്രം പ്രയോഗിക്കുകയും ചെയ്തു. ശനിയാഴ്ചക്ക് മുമ്പ് വലകൾ നാട്ടും. വേട്ടയാടിയത് ഞായറാഴ്ച പുറത്തെടുക്കുകയും ചെയ്യും. ആ കുതന്ത്രക്കാരെ അല്ലാഹു നിന്ദ്യരായ കുരങ്ങന്മാരാക്കി മാറ്റി. അവരുടെ കുതന്ത്രത്തിനുള്ള ശിക്ഷയായിരുന്നു അത്.