×
البقرةആയത്ത് 69

അൽ-മുഖ്തസർ

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ صَفْرَآءُ فَاقِعٌ لَّوْنُهَا تَسُرُّ ٱلنَّـٰظِرِينَ ﴿٦٩﴾

അവർ അവരുടെ കുതർക്കത്തിലും ധിക്കാരത്തിലും തന്നെ തുടർന്നുകൊണ്ട് മൂസാ നബിയോട് പറഞ്ഞു: അതിൻറെ നിറമെന്തായിരിക്കണമെന്ന് ഞങ്ങൾക്ക് വിശദീകരിച്ചുതരുവാൻ താങ്കൾ താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കണം. മൂസാ നബി പറഞ്ഞു: അല്ലാഹു പറയുന്നു: അതിനെ നോക്കുന്നവർക്ക് കൗതുകം തോന്നിക്കുന്ന, കടുത്ത മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അത്.