×
البقرةആയത്ത് 85

അൽ-മുഖ്തസർ

ثُمَّ أَنتُمْ هَـٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًا مِّنكُم مِّن دِيَـٰرِهِمْ تَظَـٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَـٰرَىٰ تُفَـٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَـٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَـٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ ﴿٨٥﴾

എന്നിട്ടും നിങ്ങൾ ഈ കരാർ ലംഘിക്കുന്നു. പരസ്പരം കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ അവരുടെ വീടുകളിൽ നിന്നും ശത്രുക്കളുടെ സഹായത്തോടെ കുറ്റകരമായും അതിക്രമപരമായും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. ശത്രുക്കളുടെ യുദ്ധത്തടവുകാരായി അവർ നിങ്ങളിലേക്ക് വന്നാൽ നിങ്ങൾ മോചനമൂല്യം നൽകി അവരെ മോചിപ്പിക്കാൻ ശ്രമിക്കുന്നു. യഥാർത്ഥത്തിൽ അവരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുന്നത് തന്നെ നിങ്ങൾക്ക് ഹറാമായിരുന്നു. എങ്ങനെയാണ് തൗറാത്തിലെ ചിലത് നിങ്ങൾ വിശ്വസിക്കുകയും ചിലത് നിഷേധിക്കുകയും ചെയ്യുന്നത്? അഥവാ, തടവുകാരെ മോചിപ്പിക്കൽ നിർബന്ധമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. പക്ഷെ, രക്തം ചിന്തരുതെന്നും അത് സംരക്ഷിക്കണമെന്നും അന്യോന്യം വീടുകളിൽ നിന്ന് പുറത്താക്കരുതെന്നുമുള്ള തൗറാത്തിലെ കൽപന നിങ്ങൾ നിഷേധിക്കുന്നു. നിങ്ങളിൽ നിന്ന് ഇങ്ങനെ ചെയ്യുന്നവർക്ക് ഇഹലോകജീവിതത്തിൽ നിന്ദ്യതയും അപമാനവുമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. പരലോകത്താകട്ടെ, അതികഠിനമായ ശിക്ഷയിലേക്ക് അവർ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അല്ലാഹു അതെല്ലാം അറിയുകയും അതിനെല്ലാമുള്ള പ്രതിഫലം നിങ്ങൾക്ക് നൽകുകയും ചെയ്യും.