×
البقرةആയത്ത് 89

അൽ-മുഖ്തസർ

وَلَمَّا جَآءَهُمْ كِتَـٰبٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُوا۟ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُوا۟ فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ ۚ فَلَعْنَةُ ٱللَّهِ عَلَى ٱلْكَـٰفِرِينَ ﴿٨٩﴾

അല്ലാഹുവിൽ നിന്ന് വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടപ്പോൾ അവർ അതിനെ നിഷേധിച്ചു. അടിസ്ഥാന വിഷയങ്ങളിലെല്ലാം തൗറാത്തിനോടും ഇഞ്ചീലിനോടും യോജിക്കുന്നതാണ് ഖുർആൻ. അവരാണെങ്കിൽ ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് പറയാറുണ്ടായിരുന്നു: ഒരു നബി വരാനുണ്ട്. അദ്ദേഹം നിയോഗിക്കപ്പെട്ടാൽ ഞങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റുകയും മുശ്രിക്കുകൾക്കെതിരിൽ വിജയം നേടുകയും ചെയ്യും. എന്നാൽ അവർക്കറിയാവുന്ന എല്ലാ വിശേഷണങ്ങളോടും കൂടി മുഹമ്മദ് നബി വരികയും,അവർക്കറിയാവുന്ന സത്യവുമായി ഖുർആൻ അവതരിക്കുകയും ചെയ്തപ്പോൾ അവർ നിഷേധിക്കുകയാണ് ചെയ്തത്. അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിക്കുന്നവർക്കാണ് അല്ലാഹുവിൻറെ ശാപം.