×
البقرةആയത്ത് 94

അൽ-മുഖ്തസർ

قُلْ إِن كَانَتْ لَكُمُ ٱلدَّارُ ٱلْـَٔاخِرَةُ عِندَ ٱللَّهِ خَالِصَةً مِّن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ ﴿٩٤﴾

നബിയേ പറയുക: ജൂതന്മാരേ, പരലോകത്ത് സ്വർഗ്ഗം മറ്റാരും പ്രവേശിക്കാത്ത വിധം നിങ്ങൾക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണെങ്കിൽ നിങ്ങൾ മരണം കൊതിക്കുകയും തേടുകയും ചെയ്യുക. എന്നാൽ ആ പദവി വേഗത്തിൽ കരസ്ഥമാക്കുകയും, ഇഹലോകത്തെ പ്രയാസങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും വിശ്രമിക്കുകയും ചെയ്യാമല്ലോ. നിങ്ങളുടെ ഈ വാദം സത്യമാണെങ്കിൽ അതാണല്ലോ വേണ്ടത്.