അൽ-മുഖ്തസർ
مَن كَانَ عَدُوًّا لِّلَّهِ وَمَلَـٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّ لِّلْكَـٰفِرِينَ ﴿٩٨﴾
ആർക്കെങ്കിലും അല്ലാഹുവോടും അവൻറെ മലക്കുകളോടും റസൂലുകളോടും അവൻറെ ഏറ്റവും അടുത്ത രണ്ട് മലക്കുകളായ ജിബ്രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കിൽ നിങ്ങളിലും മറ്റുള്ളവരിലുമുള്ള ആ കാഫിറുകളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. അല്ലാഹു ആരുടെ ശത്രുവായോ അവന് മഹാനഷ്ടം പിണഞ്ഞിരിക്കുന്നു.