×
المائدةആയത്ത് 22

അൽ-മുഖ്തസർ

قَالُوا۟ يَـٰمُوسَىٰٓ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ ﴿٢٢﴾

മൂസയുടെ ജനത അദ്ദേഹത്തോട് പറഞ്ഞു: ഹേ മൂസാ! പരിശുദ്ധമാക്കപ്പെട്ട ഈ നാട്ടിൽ ശക്തിയും അക്രമശേഷിയുമുള്ള ഒരു ജനതയാണുള്ളത്. അവിടെ പ്രവേശിക്കുന്നതിൽ നിന്ന് അക്കാര്യം ഞങ്ങളെ തടയുന്നു. അതിനാൽ അവർ അവിടെ ഉള്ളിടത്തോളം ഞങ്ങൾ അവിടെ പ്രവേശിക്കുകയില്ല. കാരണം അവരോട് യുദ്ധം ചെയ്യാനുള്ള ശേഷിയും കഴിവും ഞങ്ങൾക്കില്ല. അവർ അവിടെ നിന്ന് പുറത്തു പോവുകയാണെങ്കിൽ ഞങ്ങൾ അവിടെ പ്രവേശിക്കുന്നതായിരിക്കും.