×
المائدةആയത്ത് 63

അൽ-മുഖ്തസർ

لَوْلَا يَنْهَىٰهُمُ ٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ عَن قَوْلِهِمُ ٱلْإِثْمَ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَصْنَعُونَ ﴿٦٣﴾

കളവ് പറയുക, കള്ളസാക്ഷ്യം വഹിക്കുക, ജനങ്ങളുടെ സമ്പാദ്യം അന്യായമായി ഭക്ഷിക്കുക പോലുള്ള തിന്മകളിലേക്ക് അവർ ധൃതികൂട്ടുന്നത് കാണുമ്പോൾ അവരിലെ നേതാക്കന്മാർക്കും പണ്ഡിതന്മാർക്കും ഇക്കൂട്ടരെ അതിൽ നിന്ന് അകറ്റിക്കൂടേ?! തിന്മയിൽ നിന്ന് തടയാത്ത അവരുടെ നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും പ്രവൃത്തി വളരെ മോശമായിരിക്കുന്നു.