×
المائدةആയത്ത് 66

അൽ-മുഖ്തസർ

وَلَوْ أَنَّهُمْ أَقَامُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا۟ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَآءَ مَا يَعْمَلُونَ ﴿٦٦﴾

യഹൂദർ തൗറാത്തിലുള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, നസ്വാറാക്കൾ ഇഞ്ചീലിൽ ഉള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, എല്ലാവരും ഖുർആനിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്തിരുന്നെങ്കിൽ ഉപജീവനത്തിൻ്റെ മാർഗങ്ങൾ -ആകാശത്ത് നിന്ന് മഴവർഷിക്കുകയും, ഭൂമിയിൽ ചെടി മുളപ്പിക്കുകയും ചെയ്തുകൊണ്ട്- നാമവർക്ക് എളുപ്പമാക്കി നൽകുമായിരുന്നു. വേദക്കാരിൽ നേരെ നിലകൊള്ളുന്ന, സത്യത്തിൽ ഉറച്ചു നിൽക്കുന്നവരുണ്ട്. (അല്ലാഹുവിലും ഇസ്ലാമിലും) വിശ്വസിക്കാത്തതിനാൽ അവരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും പ്രവർത്തനം വളരെ മോശമായിരിക്കുന്നു.