×
المائدةആയത്ത് 79

അൽ-മുഖ്തസർ

كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ ﴿٧٩﴾

തിന്മകൾ പ്രവർത്തിക്കുന്നതിൽ നിന്ന് അവർ പരസ്പരം വിലക്കുമായിരുന്നില്ല. മറിച്ച് അവരിലെ അധർമ്മികൾ പരസ്യമായി അവർക്ക് തോന്നുന്ന വൃത്തികേടുകളും തിന്മകളും പ്രവർത്തിക്കുമായിരുന്നു. കാരണം അവരെ എതിർക്കാൻ ആരുമില്ല. തിന്മയിൽ നിന്ന് തടയുന്നത് ഉപേക്ഷിക്കുക എന്ന അവരുടെ ഈ പ്രവർത്തനം എത്രമാത്രം മോശമായിരിക്കുന്നു.